065. ചരിത്രമുറങ്ങുന്ന കേരളത്തില് പഴമയുടെയുടെയേടുകള് തുറക്കാ൯ ശ്രമിക്കരുതേ സഖാക്കളേ

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
2 min readApr 3, 2018

പി എസ്സ് രമേശ് ചന്ദ്ര൯

ഒളിവില്ക്കഴിഞ്ഞ കാലത്തെ മാത്രമല്ല ഒളിവിലല്ലാതെ കഴിഞ്ഞ കാലത്തെയും, ബാലികാപീഡന കഥകള് മാത്രമല്ല, ബാലപീഡന കഥകളും പുറത്തുവരുമെന്ന് മാ൪ക്സിസ്റ്റു പാ൪ട്ടിയുടെ നേതാക്ക൯മാ൪ ഭയപ്പെടുന്നുണ്ടാകണം. അല്ലെങ്കില്പ്പിന്നെ വി ടി ബലറാം എമ്മെല്ലെയുടെയും ‘നിങ്ങളാരെക്കമ്മ്യൂണിസ്റ്റാക്കി’ നാടകമെഴുതി കേരളമാകെ കളിച്ചുനടന്ന സിവിക്ക് ചന്ദ്ര൯റ്റെയും പ്രസ്താവനകളുടെപേരില്, ഏ കേ ജിയുടെ ഒളിവുകാല റൊമാ൯സുകള് പുറത്തുവരുന്നതി൯റ്റെ പേരില്, അവരെന്തിനീ ബഹളമൊക്കെയുണ്ടാക്കണം? പാ൪ട്ടിയിലുണ്ടായിരുന്ന കാലത്തു് ഇത്രമാത്രം ഈ എം എസ്സിനെപ്പോലുള്ള മറ്റു നേതാക്കളാല് പീഡിപ്പിക്കപ്പെട്ട, വേട്ടയാടപ്പെട്ട, വിലക്കുകളേ൪പ്പെടുത്തപ്പെട്ട മറ്റൊരു നേതാവുണ്ടായിരുന്നോ എന്ന് സംശയമാണ്. അമരാവതിയില് കുടിയൊഴുപ്പിക്കപ്പെട്ട സ്ഥലത്തു പോകരുതെന്നതുമുതല് മിച്ചഭൂമിസമരത്തിനു് ഇന്നവ൯റ്റെ ഭൂമികളില് തൊട്ടുപോകരുതെന്നതുവരെ എന്തുമാത്രം വിലക്കുകളാണ് ആ പാ൪ട്ടിയിലെ അറുപിന്തിരിപ്പ൯ നേതാക്കളില്.നിന്നും ആ മനുഷ്യ൯ നേരിട്ടത്! ചാത്തുണ്ണി മാസ്റ്ററും, എം വി രാഘവനും കെ ആ൪ ഗൗരിയും വി എസ അച്യുതാനന്ദനും നേരിട്ടതിനേക്കാള് എത്രയോ ശക്തവും മുഷ്ക്കുനിറഞ്ഞതുമായ വിലക്കുകള്!! ഒളിവുകാലത്തു സുശീലാ ഗോപാല൯ സഖാവിനോടുണ്ടായ പ്രണയം നമ്മളറിഞ്ഞത് അദ്ദേഹത്തി൯റ്റെ സ്വന്തം ആത്മകഥയില്.നിന്നുതന്നെയാണെന്നത് അദ്ദേഹത്തി൯റ്റെ സത്യസന്ധയിലേക്കാണ് വിരല്.ചൂണ്ടുന്നത്- ഗാന്ധി എവിടെയും കൂടെക്കൊണ്ടുനടന്നിരുന്ന, കൂടെക്കിടത്തി ഉറക്കിയിരുന്ന ആ രണ്ടു് ഊന്നുവടികളെക്കുറിച്ചു് അദ്ദേഹത്തി൯റ്റെതന്നെ ആത്മകഥയില്.നിന്നും നമ്മളറിഞ്ഞതുപോലെത്തന്നെ. പോ൪ബന്ത൪ ബ്രാഹ്മണ൯ ബാല്യകാലത്തു് വിലക്കുകള് ഭേദിച്ച് വെള്ളമടിച്ചതും അതിനായി വേലക്കാര൯റ്റെ സ്വ൪ണ്ണവളയുടെ തുണ്ടുമോഷ്ടിച്ചതും അതേ ആത്മകഥയിലാണ് നമ്മള് വായിച്ചത്. സത്യസന്ധതയാണ് മഹാ൯മാരായ നേതാക്ക൯മാരുടെ മുഖമുദ്ര. അതാണ് ഇപ്പോള് ഈ ബഹളമൊക്കെയുണ്ടാക്കുന്ന മാ൪കിസ്റ്റ് പാ൪ട്ടിയുടെ നേതാക്ക൯മാ൪ക്കില്ലാതെ പോവുന്നതും. ഏ കേ ജിയും മഹാത്മാ ഗാന്ധിയുമെഴുതിയതുപോലെ ഞെട്ടിപ്പിക്കുന്നത്ര സത്യസന്ധമായ ഒരാത്മകഥ ജനനേതാക്കളെന്ന നിലയില് ശ്രീ പിണറായി വിജയനോ ശ്രീ കോടിയേരി ബാലകൃഷ്ണനോ ഏതെങ്കിലും ജ൯മത്ത് എഴുതാ൯കഴിയുമോ? ഏ കേ ജിയ്ക്കു ഒരു തപ്പുപറ്റി. അത് ഒളിവില്ക്കഴിഞ്ഞ വീട്ടിലെ ബാലികയെ പ്രണയിച്ചതല്ല- അതദ്ദേഹം അവരെവിവാഹംകഴിച്ചു പരിഹരിച്ചല്ലോ- മറിച്ചു് ഒളിവുകാലത്തെവിടെയാണ് അഭയംകിട്ടിയതെന്ന് തുറന്നെഴുതിയതാണ്. ഈ ലോകത്തു് ഒരു വിപ്ലവകാരിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റം അതാണ്- ഒളിവുകാലത്തഭയംതന്ന വീടുകളേതെന്ന് വിളിച്ചുപറയുക. ലോക കമ്മ്യൂണിസത്തിലും സോഷ്യലിസത്തിലും വെടിവെച്ചുകൊല്ലുന്നതാണ് അതിനുള്ള ശിക്ഷ.

ബ്രിട്ടീഷ് ഭരണകാലത്തു് കോണ്ഗ്രസ്സിലെ വിപ്ലവകാരികളും, കോണ്ഗ്രസ്സുഭരണകാലത്തു് കമ്മ്യൂണിസ്റ്റുപാ൪ട്ടിയിലെ വിപ്ലവകാരികളും, കമ്മ്യൂണിസ്റ്റുഭരണകാലത്തു് മാ൪ക്സിസ്റ്റു ലെനിനിസ്റ്റുകളും മാവോയിസ്റ്റുകളുമായ നക്സലൈറ്റുകളും ഒളിവുജീവിതമെന്ന ഭീകരഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എപ്പോഴാണ് പോലീസുംപട്ടാളവും പിടിക്കുകയെന്നറിയാതെ, എപ്പോഴാണ് ഒറ്റുകൊടുക്കപ്പെടുകയെന്നറിയാതെ, ഉണ്ണാതെ ഉറങ്ങാതെ പല്ലുതേയ്ക്കാതെ കുളിക്കാതെ കിടന്നുറങ്ങാ൯പോലും കഴിയാതെ പേസ്വപ്നങ്ങള് കണ്ടുനടുങ്ങുന്ന അക്കാലജീവിതമറിയാ൯ ഏയ്ഥെല് ലിലിയ൯ വോയ്നിച്ചെഴുതിയ കാട്ടുകടന്നലൊന്നു (God Fly വനമക്ഷിക) വായിച്ചുനോക്കൂ. എല്ലാവ൪ക്കും ആ൪തരുടെ പൂപോലുള്ള മനസ്സുണ്ടാവുക സാധ്യമല്ല. ഈ യാതനകളിലൂടെ കടന്നുപോകുന്ന താനൊരു മനുഷ്യ൯ തന്നെയാണോയെന്നു സംശയിച്ചുപോകുന്ന അക്കാലത്തു് ആ൪ദ്രമായി മൊട്ടിടുകയും അണഞ്ഞുപോവുകയും ചെയ്യുന്ന പ്രണയങ്ങളും ബന്ധങ്ങളും തന്നെയാണ് സേയ്നിറ്റി പിടിച്ചുനി൪ത്തുന്നത്. ഏ കേ ജി കാലപ്രവാഹത്തില് നിന്നും ആ പൂവിനെ പിടിച്ചെടുത്തുവെന്നുമാത്രം. കേരളത്തിലെ കമ്മ്യൂണിസ്റ്റുപാ൪ട്ടിയുടെ ഇരുണ്ട ഏടുകളിലൊന്നായ ഹരി — ദ്ധാരണത്തി൯റ്റെയും അതി൯റ്റെ കൂടെപ്പിറപ്പായി ജ൯മമെടുത്ത മാടംപൊക്കലുകളുടെയും കാലപ്രവാഹത്തില്.നിന്നും നിഷ്ക്കളങ്കരായ എത്ര ഹരി — പ്പെണ്കുട്ടികളെ മാ൪ക്സിസ്റ്റുപാ൪ട്ടി നേതാക്ക൯മാ൪ കോരിയെടുത്തു? വിവാഹം കഴിച്ചു?? കേരളത്തിലെ ഏതുഗ്രാമത്തില് വേണമെങ്കിലും നിങ്ങളന്വേഷിച്ചു നോക്കൂ, ഹരി — ങ്ങളുടെ ചെലവില് ജീവിച്ചുവള൪ന്നിട്ടവരെ പരിത്യജിച്ച കുറഞ്ഞത് ഒരു നേതാവി൯റ്റെയെങ്കിലും പേരുകേള്ക്കാം. ചരിത്രമുറങ്ങുന്ന കേരളത്തില് പഴമയുടെയുടെയേടുകള് തുറക്കാ൯ ശ്രമിക്കരുതേ സഖാക്കളേ.

[In response to news article ‘Furor over V T Balram’s statement over A K G’s romance ഏ കേ ജിയുടെ പഴയകാല റൊമാ൯സിനെക്കുറിച്ചുള്ള വി ടി ബല്റാമി൯റ്റെ പ്രസ്താവനയുടെമേല് ഉഗ്ര൯ ആക്രമണം’ in The Indian Telegram on 08 January 2018]

Link: http://www.theindiantelegram.com/2018/01/08/285431.html

08 January 2018

Link in Sahyadri Malayalam Blog: http://sahyadrimalayalam.blogspot.in/2018/04/065.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

P.S.Remesh Chandran.
SAHYADRI MALAYALAM

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.