066. കറുത്ത സ്റ്റിക്കറുകളെക്കുറിച്ചന്വേഷിക്കേണ്ട ബാധ്യത ഗവണ്മെ൯റ്റിനില്ലേ?

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
1 min readApr 3, 2018

പി എസ്സ് രമേശ് ചന്ദ്ര൯

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വീടുകളില് വ്യാപകമായി പതിക്കപ്പെടുന്ന ഈ കറുത്ത സ്റ്റിക്കറുകള് ഇളക്കിയെടുത്തു് അവയ്ക്കകത്തു മൈക്രോ ചിപ്പുകള് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു് ഉണ്ടെന്നോ ഇല്ലെന്നോ ജനങ്ങളെയറിയിക്കുന്നതിനുള്ള സാമാന്യ ബുദ്ധിശക്തിയും മര്യാദയുംപോലും കേരളത്തിലെ മാധ്യമങ്ങള്ക്കില്ലെന്നത് ഞെട്ടിപ്പിക്കുന്നു. ഇവനൊക്കെപ്പിന്നെന്തു മാധ്യമപ്രവ൪ത്തനമാണ് നടത്തുന്നത്? ഇത്രയും വ്യാപകമായി വീടുകള് കവ൪ ചെയ്യപ്പെടുന്നത് മാപ്പിംഗി൯റ്റെ ഭാഗമായാണോ അതോ ഇലക്ട്രോണിക് ഹോമിങ് ഡിവൈസുകള് പ്രവ൪ത്തിപ്പിക്കുന്നതി൯റ്റെ മുന്നൊരുക്കങ്ങളാണോ, പെണ്കുട്ടികളുള്ള വീടുകള് തെരഞ്ഞുപിടിക്കാനുള്ള ലൗ ജിഹാദികളുടെ ശ്രമമാണോ, പ്രത്യേകമതവിശ്വാസികളെ ലക്‌ഷ്യമിട്ടുള്ള തീവ്രവാദികളുടെ വേലകളാണോ, എത്രകിലോവീതം സ്വ൪ണ്ണം ഓരോ വീട്ടിലും സൂക്ഷിച്ചിട്ടുണ്ടെന്നറിയാനുള്ള ആധുനിക കായംകുളം കൊച്ചുണ്ണിമാരുടെ സന്നാഹമാണോ, സകലരെയും ഭയപ്പെടുത്തി സീ സീ ക്യാമറകള് വീടുകളില് സ്‌ഥാപിപ്പിക്കാനുള്ള ബിസിനസ്സ് തന്ത്രമാണോ, ഇതി൯റ്റെ പിന്നില് സ്‌റ്റേറ്റ് നെറ്റുവ൪ക്കുകളോ നാഷണല് നെറ്റുവ൪ക്കുകളോ ഇ൯റ്റ൪നാഷണല് നെറ്റുവ൪ക്കുകളോ പ്രവ൪ത്തിക്കുന്നുണ്ടോ, മൊബൈല് ടവ൪ ശൃംഘലകളോ സാറ്റല്ലൈറ്റു നെറ്റുവ൪ക്കുകളോ ഇതിനു് ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നിങ്ങനെ ജനങ്ങളെയലട്ടുന്ന നിരവധി ചോദ്യങ്ങള്ക്കുത്തരം നല്കാ൯ കേരളത്തിലെ ഭരണകൂടത്തിനും മാധ്യമങ്ങള്ക്കും ബാധ്യതയില്ലേ?

[In response to news article ‘Black Sticker even in Police Circle Inspector’s House സി ഐയുടെ വീട്ടിലും കറുത്ത സ്റ്റിക്ക൪’ in Azhimukham on 02 February 2018]

Link: https://southlive.in/newsroom/kerala/the-black-sticker-also-at-cis-house/

03 February 2018

Link in Sahyadri Malayalam Blog: http://sahyadrimalayalam.blogspot.in/2018/04/066.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

P.S.Remesh Chandran.
SAHYADRI MALAYALAM

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.