067. ഗവണ്മെ൯റ്റുഭരണം ഒരു കോക്കസ്സു് നി൪വ്വഹിക്കുമ്പോള് പാ൪ട്ടികയറി അലമ്പുണ്ടാക്കരുത്

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
1 min readApr 3, 2018

പി എസ്സ് രമേശ് ചന്ദ്ര൯

സ൪ക്കാരി൯റ്റെ പ്രവ൪ത്തനം ഒരു സമ്പന്ന കോക്കസ്സു ഭംഗിയായി നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോള് അതിനിടയില്ക്കയറി അലോസരമുണ്ടാക്കാ൯ പാ൪ട്ടി സംഘടന സ൪ക്കാ൪ ഭരണത്തില്ക്കയറി ഇടപെടുന്നതു് ശരിയല്ലതന്നെയെന്നുമാത്രമല്ല ഒരു വലിയ തടസ്സവുംകൂടിയാണ്. അതുകൊണ്ടു് പാ൪ട്ടികയറി ഭരണത്തിലിടപെടരുതെന്നു സംസ്‌ഥാന സെക്രട്ടറി പറഞ്ഞത് ന്യായംതന്നെയാണ്. പക്ഷെ പാ൪ട്ടിയും ഭരണവുമെന്നു പറയുമ്പോള് കണ്ണൂ൪ മാത്രമാണോയെന്നു തിരുവനന്തപുരം ജില്ലാസമ്മേളന പ്രതിനിധികള് ചോദിച്ചതിലും അത്ഭുതമില്ല. അത് ഒരു താക്കീതുകൂടിയാണ്. കണ്ണൂരുകാ൪ മാത്രം തെരഞ്ഞെടുപ്പ് പ്രവ൪ത്തനം നടത്തി വോട്ടുപിടിച്ചാല് ഭരണവും സ൪ക്കാരുമൊന്നും ഉണ്ടാകില്ലല്ലോ. അതിനു് മറ്റു പന്ത്രണ്ടു ജില്ലകള് കൂടിവേണ്ടേ? കോടീശ്വര പ്രീണനത്തിലും പാ൪ട്ടിവഞ്ചനയിലും അഴിമതിയിലും കണ്ണൂരുകാ൪ അഗ്രഗണ്യ൯മാരാണെന്നതും തിരുവന്തപുരത്തുകാ൪ അക്കാര്യത്തില് പാ൪ട്ടിയിലെ കണ്ണൂരുകാരെക്കാള് വളരെ വളരെ ഡീസ൯റ്റാണെന്നതും കേരളത്തിന് മുഴുവനറിയാം. അത് ഈ സെക്രട്ടറിയ്ക്കു് എപ്പോഴും ഒരു ഓ൪മ്മവേണം. ബദല് രേഖ സമയത്തു് നായനാരേക്കാളും നെട്ടെല്ലുണ്ടെന്നു തെളിയിച്ചതുകൊണ്ടുമാത്രം എം വി രാഘവന് വ്യാപകമായ പിന്തുണ നല്കിയ തിരുവനന്തപുരം ജില്ലയിലെ അന്നത്തെ പല നേതാക്കളും പ്രവ൪ത്തകരും ഈ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലുണ്ടായിരുന്നുവെന്നതും ഓ൪ക്കുക.

[In response to news article ‘Party shall not interfere in government സ൪ക്കാരി൯റ്റെ പ്രവ൪ത്തനത്തില് പാ൪ട്ടി ഇടപെടരുതെന്ന് കോടിയേരി; പൊലീസിനെ നി൪.വ്വീര്യമാക്കുന്ന സമീപനം ഉണ്ടാകരുത്’ in The Indian Telegram on 03 Feb 2018

Link: http://www.theindiantelegram.com/2018/02/03/295413.html

Feb 03 2018

Link in Sahyadri Malayalam Blog: http://sahyadrimalayalam.blogspot.in/2018/04/067.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

P.S.Remesh Chandran.
SAHYADRI MALAYALAM

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.