070. ഇവനെയൊക്കെ ഇനിയുമിങ്ങനെ അഴിഞ്ഞാടാ൯ വിടണമോ?

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
1 min readApr 4, 2018

പി എസ്സ് രമേശ് ചന്ദ്ര൯

കേരളത്തിലെ സ൪ക്കാരാപ്പീസുകളിലെ അ൪ഹതയില്ലാതെയും കൈക്കൂലികൊടുത്തും ജന്നലിലൂടെയും ജോലിയില്ക്കടന്നുവന്ന ഉദ്യോഗസ്ഥ൯മാരുടെയും ഉദ്യോഗസ്ഥികളുടെയും അഹങ്കാരവും അല്പത്തരവും അസഹിഷ്ണുതയും കേരളത്തിലെ പൊതുജനങ്ങള്ക്ക് കാണിച്ചുകൊടുക്കുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വീഡിയോയാണിത്. ഇത്തരം വൃത്തികെട്ടവ൯മാരെയും വൃത്തികെട്ടവളുമാരെയും ഞാനും കണ്ടിട്ടുണ്ട്- കേരളത്തിലെ ആരോഗ്യമേഖലയിലെ കേന്ദ്ര അപ്പീസ്സായ തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കീഴാപ്പീസ്സുകളിലും- നിങ്ങളും കണ്ടുകാണും അതുപോലെയുള്ള കേരളത്തിലെ പലയാപ്പീസുകളിലും. വേലുത്തമ്പിദളവയുടെ കാലത്തായിരുന്നെങ്കില് കൈയും കാലും തല്ലിയൊടിച്ചു് ആജീവനാന്തകാലം കാരാഗൃഹത്തില് അടയ്ക്കപ്പെടുമായിരുന്ന ഇവ൯മാ൪ എ൯ ജി ഓ യൂണിയ൯റ്റെയും ജോയി൯റ്റ് കൗണ്സിലി൯റ്റെയും എ൯ ജി ഓ അസ്സോസിയേഷ൯റ്റെയും എ൯ ജി ഓ ഫ്രണ്ടി൯റ്റെയുമൊക്കെപ്പേരില്, ഹുങ്കില്, ജനങ്ങളെ ഷേവുചെയ്തു് (മറ്റൊരു വാക്കാണ് ഒറിജിനല് മലയാളത്തില്) മദിച്ചു പുളയ്ക്കുന്നു. ഇത്രയും വൃത്തികെട്ടവ൯മാരെ ഇത്രയും പച്ചയ്ക്കവതരിപ്പിക്കുന്ന മലയാള മനോരമയുടെ മഴവില് മനോരമയുടെ മറിമായം പരിപാടിയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്. കേരളത്തിലെ അഴിമതി നിരോധന ഡിപ്പാ൪ട്ടുമെ൯റ്റിനെ എത്ര ഉത്സാഹത്തോടുകൂടിയാണ് മുഖൃമന്ത്രിയും മന്ത്രിമാരും കൂടി വെറുമൊരു നോക്കുകുത്തിമാത്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നതെന്നു് ഓരോ പൌരനെക്കൊണ്ടും ഓരോ എപ്പിസോഡിലും ചിന്തിപ്പിക്കുന്ന, കേരളത്തിലെ മറ്റെല്ലാ ടെലിവിഷ൯ ഷോകളില്.നിന്നും സാമൂഹ്യോദ്ദേശ്യത്തി൯റ്റെയും കലാപരമായ ദൗത്യത്തി൯റ്റെയും കാര്യത്തില് വ്യത്യസ്തമായ ഒരു പരിപാടിയാണിത്. ഞാനാണ് മുഖ്യമന്ത്രിയായിരുന്നതെങ്കില് ഇവനെയൊക്കെ എന്തുചെയ്യുമായിരുന്നെന്നു് ഒരോരുത്തരെക്കൊണ്ടും ഈ ഷോ ചിന്തിപ്പിക്കുമ്പോള് ഉമ്മ൯ ചാണ്ടിയെയും പിണറായി വിജയനെയും പോലുള്ളവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് ജനങ്ങളുടെ മനസ്സില് മുഖംമൂടിയഴിഞ്ഞു വീഴുന്നത്.

[In response to television video ‘Pension Problem on 30th November’ by Mazhavil Manorama in Marimayam Episode 154]

Link: https://www.youtube.com/watch?v=ae1-oxPA868

Mar 05 2018

Link in Sahyadri Malayalam Blog: https://sahyadrimalayalam.blogspot.in/2018/04/070.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

P.S.Remesh Chandran.
SAHYADRI MALAYALAM

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.