കഥ, എന്റേത് എന്ന് പറയാൻ അങ്ങനൊരു കഥയും ഇതുവരെ ഇല്ല. ജനിച്ചു, എവിടെന്നറിയില്ല, എവിടൊക്കെയോ ആയി വളർന്നു. ഇനി മരിക്കണം. ഒരു കുഴികുത്തി, മണ്ണിൽ നിറയെ വിത്തിട്ടു, മലർന്നു കിടന്നു, ആകാശം കണ്ടു മരിക്കണം. പ്രകൃതിയിലങ്ങനെ ലയിച്ചു ചേരണം. ആഴ്ന്നിറങ്ങുന്ന വേരുകളിൽ വീണ്ടും പിറക്കണം. പൂമ്പാറ്റകൾക്കുള്ള തേനാകണം. മാംസളമായൊരു പഴമാകണം. വീണു വീണ്ടും മണ്ണിൽ അലിയണം. എല്ലാറ്റിനും മൂകസാക്ഷിയാകണം. തലമുറകൾക്കുള്ള ചരിത്രമാകണം. ചിതലരിച്ചു വീണ്ടും മണ്ണിൽ അലിയണം.