‘ഇന്ത്യ നല്ല സുഹൃത്ത്​’; മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ച്​ ട്രംപ്​

Ashkar Sidheeque
testing
Published in
1 min readJan 25, 2017

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ അമേരിക്ക സന്ദർശിക്കുന്നതിന്​ ക്ഷണിച്ചു.

45ാം അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേറ്റ്​ നാലാം ദിവസമാണ്​ ട്രംപ്​ മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ചത്​. ഇന്നലെ രാത്രി 11.30ഒാടെ ഫോണിൽ വിളിച്ചാണ്​ ക്ഷണം. ​​പ്രദേശിക സമയം ഉച്ചക്ക്​ ഒരു മണിക്കായിരുന്നു ഫോൺ കോൾ.

ഇന്ത്യയെ യഥാർഥ സുഹൃത്തതായി കാണുന്നുവെന്നും ലോകത്തെ വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യയായിരിക്കും അമേരിക്കയുടെ നല്ല പങ്കാളിയെന്നും ട്രംപ്​ ​പറഞ്ഞതായി വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
സാമ്പത്തിക –പ്രതിരോധ രംഗത്തെ സഹകരണത്തെ കുറിച്ച്​ ​നേതാക്കൾ സംസാരിച്ചതായും അറിയുന്നു.

സ്​ഥാനമേറ്റ ​േശഷം ട്രംപ്​ സംസാരിക്കുന്ന അഞ്ചാമത്തെ ലോകനേതാവാണ്​ മോദി. ജനുവരി 21ന്​ കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രേൂഡോയെയും മെക്​സിക്കൻ പ്രസിഡൻറ്​ പിന നീയേറ്റൊയെയും ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും കഴിഞ്ഞ ദിവസം ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫതാഹ്​ അൽ സീസിയെയും ട്രംപ്​ ഫോണിൽ വിളിച്ചിരുന്നു.

പ്രസിഡൻറായി സ്​ഥാനമേറ്റ ട്രംപിനെ അഭിനന്ദിച്ച ആദ്യ നേതാവ്​ മോദിയായിരുന്നു. ട്രംപുമായി ചേർന്ന്​ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു.

--

--