കള്ളനോട്ട് ലഭിച്ചതിന് രേഖയില്ല –ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ബാങ്കിലത്തെിയ അസാധു നോട്ടുകളില്‍ കള്ളനോട്ടുകള്‍ കണ്ടത്തെിയതായി രേഖയില്ളെന്ന് ആര്‍.ബി.ഐ. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗള്‍ഗലിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 ഡിസംബര്‍ 10 വരെ ബാങ്കിലത്തെിയ 500, 1000 രൂപ നോട്ടുകളുടെ നിക്ഷേപത്തില്‍ കള്ളനോട്ടുകള്‍ കണ്ടത്തെിയതായി വിവരം ലഭിച്ചിട്ടില്ളെന്ന് ആര്‍.ബി.ഐ പറയുന്നു.

നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുനോട്ട് പ്രഖ്യാപനം നടത്തുന്നതിനുമുമ്പ് ആര്‍.ബി.ഐയുമായി കൂടിയാലോചിച്ചിരുന്നോയെന്ന ചോദ്യത്തിന് മറുപടിപറയാന്‍ കേന്ദ്ര ബാങ്ക് തയാറായിരുന്നില്ല.