ലോ അക്കാദമി സമരം: വിദ്യാർഥികളുടെ ആവശ്യം ന്യായം–വി.എസ്

VS

തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്​ പിന്തുണയുമായി ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്യുതാനന്ദൻ. വിദ്യാർഥികളു​െട ആവശ്യം ന്യായമാണെന്നും അംഗീകരിക്കണ​െമന്നും ലോ അക്കാദമി സമരപ്പന്തലിലെത്തിയ വി.എസ്​ അച്യുതാനന്ദൻ ആവശ്യ​െപ്പട്ടു. ലോ അക്കാദമി കൈവശം വച്ചുകൊണ്ടിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമിയിലെ വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്​ എസ്​.എഫ്​.​െഎ അടക്കമുള്ള വിവിധ വിദ്യാർഥി സംഘടനകൾ സമരം ചെയ്​തുകൊണ്ടിരിക്കുകയാണ്​. സമരം ഇന്ന്​ പതിനഞ്ചാം ദിവസത്തിലേക്ക്​ കടന്നു. ഇൗ സാഹചര്യത്തിൽ വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി മന്ത്രി സി.രവീന്ദ്രനാഥ്​ ഇന്ന്​ വൈകീട്ട്​ നാലിന്​ ചർച്ച നടത്തും.

അതേസമയം, അക്കാദമിയിൽ സർവകലാശാല ഉപസമിതി നടത്തുന്ന തെളിവെടുപ്പ്​ പൂർത്തിയായി. പ്രിൻസിപ്പൽ ലക്ഷ്​മി നായരുടെയും അധ്യാപകരുടെയും മൊഴിയെടുത്തിട്ടുണ്ട്​. ​ഹോസ്​റ്റലിലെ ക്യാമറ, രേഖകൾ എന്നിവയുടെ പരിശോധന ഇന്ന്​ നടത്തും.

Like what you read? Give Ashkar Sidheeque a round of applause.

From a quick cheer to a standing ovation, clap to show how much you enjoyed this story.