This is us
This is our life
Published in
2 min readFeb 7, 2021

--

Photo by Dimitri on Unsplash

കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ടു അദിതിയും ഞാനും കാര്‍ പാര്‍ക്ക്‌ ചെയ്തിടത്തെക്ക് വരികയായിരുന്നു. വഴിയില്‍ ഒരു ചെറിയ Halloween pumpkin-themed ബാഗ്‌ കിടക്കുന്നു. ഏതോ കുട്ടിയുടെ കയ്യില്‍ നിന്ന് വീണു പോയതാവും. ഒറ്റനോട്ടത്തില്‍ അവള്‍ക്കു അത് വേണം എന്ന് എനിക്ക് മനസ്സിലായി. അതിന്റെ യഥാര്‍ത്ഥ അവകാശിയായ ആ കുട്ടി പിന്നീട് തിരിച്ചു വന്നാല്‍, സങ്കടപ്പെടില്ലേ എന്നാ ചോദ്യത്തിന് ശെരിയാണെന്ന് അവള്‍ തലയാട്ടി. അതെടുത്തു അടുത്തുള്ള fence ലേക്ക് വക്കുന്നതിനോടൊപ്പം അവള്‍ക് അതുപോലത്തെഒരു Halloween toy വാങ്ങിത്തരാമെന്നു പറഞ്ഞപ്പോ അവള്‍ സമ്മതിച്ചു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു മഴക്കാലത്ത്‌ ഞങ്ങടെ ബസ്‌ സ്റ്റോപ്പില്‍ ആരോ മറന്നു വച്ച ഒരു ത്രീ-ഫോള്‍ഡ്‌ കുട എനിക്കൊര്‍മ വന്നു. അതെടുക്കാനഗ്രഹിച്ച എന്നെ അമ്മ തടഞ്ഞത് തികച്ചും വേറെ ഒരു argument പറഞ്ഞായിരുന്നു. നമ്മുടെതല്ലാത്തത് നമ്മള്‍ സ്വന്തമാക്കിയാല്‍ അത് നമ്മുടെ കയ്യില്‍ ഇരിക്കില്ലെന്നും അതും അതില്‍ കൂടുതലും നഷ്ടമാകുമെന്നുമുള്ള ഒരു psychological മൂവ്. അതില്‍ ഞാന്‍ വീണു. അമ്മ എന്നും righteousness ന്‍റെ കൂടെ ആയിരുന്നു. അമ്പലത്തില്‍ ആരോ കഴിച്ച ശത്രുസംഹാര പുഷ്പാന്ജലിയുടെ ശേരിതെറ്റ്കളെക്കുറിച് തര്‍ക്കിച്ചപ്പോ അത് ശത്രു”ത” സംഹാരം ആണെന്ന് പറഞ്ഞു മറുവാദം പറഞ്ഞത് അമ്മയുടേയും ഒരു മാസ്റ്റര്‍ സ്ട്രോക്കുകളില്‍ ഒന്ന് മാത്രം ആയിരുന്നു.

അച്ഛന്‍ ജീവിതത്തില്‍ practical ആകാനാണ് കൂടുതല്‍ പഠിപ്പിച്ചത്. അച്ഛന്റെ ചില observations കൊറച്ചു പിന്തിരിപ്പനായിരുന്നു എങ്കിലും അത് പല അവസരങ്ങളിലും rational ആയി ചിന്തിപ്പിക്കാന്‍ എന്നെ പഠിപ്പിച്ചു എന്ന് തോന്നിയിട്ടുണ്ട്‌. ഉദാഹരണത്തിന് സച്ചിന്‍ ടെണ്ടുല്‍കര്‍ സെഞ്ച്വറി അടിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണ എന്നോട് അച്ഛന്റെ ക്ലാസ്സിക്‌ ഡയലോഗ് ഇങ്ങനായിരുന്നു. “സച്ചിന്‍ സെഞ്ച്വറി അടിച്ചാ സച്ചിന് കൊള്ളാം, നീ പഠിച്ചാല്‍ നിനക്കും!” ഇനിയും ഉണ്ട് വേറെ കൊറേ. പീച്ചിഡാമില്‍ പോയി ഭംഗി ആസ്വദിച്ചു നില്‍കുമ്പോള്‍ “ഈ വെള്ളം തന്നെ അല്ലെ നമ്മടെ കിണറ്റിലും ഉള്ളത്” എന്നൊക്കെ ചോദിച്ചത് ഒരു പുഞ്ചിരിയോടെ ആണെങ്കിലും മറക്കാന്‍ പറ്റില്ല. എഞ്ചിനീയറിംഗ് പരീക്ഷകളില്‍ സപ്പ്ളി അടിച്ചപ്പോളൊക്കെ ചെറുതായൊന്നു കളിയാക്കിയതല്ലാതെ, ഫുള്‍ സപ്പോര്‍ട്ട് തന്നു കൂടെ നിന്നത് മറക്കാന്‍ പറ്റില്ല. പിന്നീട് എന്ത്കൊണ്ട് അങ്ങിനെ ചെയ്തു എന്ന ചോദ്യത്തിന് സപ്പ്ളി അടിച്ചാലും അവസാനം രക്ഷപെട്ടോളും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി!

വളര്‍ന്നതിനു ശേഷം വീണ്ടും ചിലകര്യങ്ങളിലാണെങ്കില്‍ പോലും മാതാപിതാക്കളുമായി അഭിപ്രായഭിന്നതകള്‍ വന്നു തൊടങ്ങി. ഏതാണ് കൂടുതല്‍ ശെരി എന്ന എവിടെയുമെത്താത്ത സ്നേഹത്തില്‍ പൊതിഞ്ഞ വാഗ്വാദങ്ങള്‍. അതില്‍ ശബരിമലയും Vegetarianism, parenting ഒക്കെ ഉണ്ട്. ശെരിയെന്നു വിശ്വസിച്ചുകൊണ്ട് അവര്‍ പഠിപ്പിച്ച പല കാര്യങ്ങളും മക്കള്‍ ചോദ്യം ചെയ്യുന്ന അവസ്ഥ.

It’s a cycle and it would repeat again. ഉറങ്ങാന്‍ കിടന്നപ്പോള്‍ അമൃതയോട് ചോദിച്ചു. എന്തായിരിക്കും ഭാവിയില്‍ അദിതിയുടെ പരിഭവങ്ങള്‍. അറിയാന്‍ ഒരു വഴിയും ഇല്ല എന്ന യാഥാര്‍ഥ്യബോധത്തോടെ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതു ഒരു mystery ആയി അവശേഷിപ്പിച്ചു കൊണ്ട് പതുക്കെ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

--

--