Seizing മൊമെന്റ്സ് : ജോസൂട്ടി — പാർട്ട്‌ 2

Ronnie Manuel Joseph
6 min readAug 2, 2016

--

ആദ്യ ഭാഗം വായിക്കാൻ ഞെക്ക്

രാവിലത്തെ അവൻ്റെ ഉറക്കം കട്ട് ചെയ്ത് വന്ന ഫോൺ കോൾ , ഫോൺ കണ്ടെത്തി അറ്റൻഡ്’ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും മിസ’ഡ്‌ കോൾ ആയി മാറി. ഉറക്കത്തിലേക്ക് പതിയെ വീണു തുടങ്ങിയതു ആ അൺനോൺ നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു.

“ ഹലോ “

“ഹലോ… ഞാൻ നീതുവാ “

“ നീ.. തു.. മനസിലായില്ലാട്ടോ “

“ എടാ.. നീതു ഭാസ്കർ, നിൻ്റെ കൂടെ സ്കൂളിൽ പഠിച്ച “

“ ഓ! ഭാസ്ക്കരൻ… നീതുന്നൊക്കെ പറഞ്ഞാ എങ്ങനെ മനസ്സിലാവാനാ “
പോടാ… ഞാൻ ദേ കൊച്ചില് വന്നു… പുതിയ ജോലി കിട്ടി.. അപ്പൊ കൊച്ചി ലു ളള പഴയ ഫ്രൺഡ്‌സി നെയൊക്കെ എ ഫ് ബിൽ തപ്പി നോക്കി വിളിക്കുവായിരുന്നു.. നീ ഉറങ്ങുവായിരുന്നോ?”

മ്… അതെ.. എന്നാ ഇങ്ങോട്ട് ചാടിയെ?

“ഒരാഴ്ച്ച.. നീയീ നമ്പർ സേവ് ചെയ്തോ.. ഞാൻ വിളിക്കാം, ഓഫീസിൽ പോവാറായി .. ങാ..അതേ .. ഈ ശനിയാഴ്ച്ച നിനക്ക് എന്നാ പരിപാടി”

“ശനിയാഴ്ച്ചാ… അങ്ങനെയൊന്നുമില്ലാ.. എന്നാ?”

“ഫോർട്ട്‌കൊച്ചി വരെ പോയാ കൊള്ളാം എന്നുണ്ട് , നീയും കൂടി വാ”

“ശരി, ഞാൻ വിളിക്കാം “

“ഓക്കെ, ബൈ”

— — — — — — — — — — — — — — — — — — — -

“ഹലോ, നീ എത്താറായില്ലേ “

“ദേ.. ഞാൻ ബീച്ചെത്തി”

“എവിടാ..?? ങാ… ഞാൻ നിന്നെ കണ്ടു.. ദാ ഇവിടെ.. ഇങ്ങോട്ട് വാ” അവൾ കൈയുയർത്തി

അവൻ നടന്നു അവളുടെ അടുത്തെത്തി..
“ഹഹഹ.. നീ എന്താ അപർണാ ഗോപിനാഥിന് പഠിക്കുവാണോ ?”

“പോടാ.”

അവർ കുറച്ച് നടന്നതിന് ശേഷം മണലിൽ ഇരുന്നു

“നീ ഹൈദരാബാദിൽ എങ്ങോ അല്ലായിരുന്നോ, എന്തുപറ്റി പെട്ടന്നു നാട്ടിലോട്ട് ചാടാൻ”

അവൾ അവരുടെ ചുറ്റും നടക്കുന്ന കാഴ്ചകളിൽ നിന്നും നോട്ടം പിൻവലിക്കാതെ തന്നെ അവനോടു മറുപടി പറഞ്ഞു

“വീട്ടിലോ പോകാൻ പറ്റുന്നില്ല, നാട്ടിലേലും വന്നു നിക്കാം എന്ന് വിചാരിച്ചു”

“ഹഹ.. വീട്ടി കേറ്റാണ്ടായോ? “

ചുറ്റുമുള്ളതിൽ നിന്ന് നോട്ടം പിൻവലിച്ചു “അല്ലേട അച്ഛനും അമ്മയും പോയതിപിന്നെ തറവാട്ടിൽ പേപ്പനും ഫാമിലിയുമാ”

“ഞാനും ലിജോയും കൂടെ അന്ന് അടക്കിനു വന്നായിരുന്നു, I mean ദഹിപ്പിക്കലിനു”

“മ് .. ഇപ്പോ പേപ്പനൻറെ ഭാര്യടെ വിചാരം ഞാൻ അവിടെ ചെല്ലുന്നത് തന്നെ അവരുടെ ഭക്ഷണംമുഴുവൻ കഴിച്ച് തീർക്കനാന്നാ, കണ്ട നാട്ടിലെ ഹോസ്റ്റലിലും പി ജി ലുമൊക്കെ നിന്ന് വീട്ടിലെ കിണറ്റിന്നുള്ള വെള്ളം കുടിക്കുമ്പോ തന്നെ ഒരു ആർത്തിയാ, ഇത് വല്ലതും അവര്ക്ക് പറഞ്ഞാ മനസ്സിലാകുവോ, ഒരു വാഴക്കൂമ്പ് തോരൻ കഴിച്ചിട്ട് തന്നെ എത്ര വർഷങ്ങളായെന്നറിയാവോ” അവൾ ചെറു ചിരിയോടെ തന്നെയാണ് അത് പറഞ്ഞത്

“എന്ത് തോരൻ?”

“വാഴകൂമ്പ് തോരൻ… നിനക്ക് ഇഷ്ടമല്ലേ?”

“നല്ല ബെസ്റ്റ് സാധനം. ങാ, എന്നിട്ട്!”

“എന്നിട്ടൊന്നൂല്ല”

അവരുടെ ഒരു വശത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾ ചെറിയ വഴക്കിൽ അവർക്കിടയിലൂടെ ഓടി, അവളുടെ ശ്രദ്ധ ഒരു നിമിഷം ആ കുട്ടികളിലേക്ക് തിരിഞ്ഞു

“ബാക്കി പറയാനേ.”

“ബാക്കിയൊന്നുമില്ല, നിൻറെ വിശേഷം പറ, നീ എടുക്കുന്ന ഫോട്ടോസൊക്കെ FBൽ കാണാറുണ്ട്” അവൾ പറഞ്ഞു

“കാണാറില്ലേ, അത്രെയൊള്ളൂ വിശേഷം “

“പണി, വരുമാനം, എങ്ങനാ?”

“ADസ്‌ ഉണ്ട് “

“മ്..ഹൈദ്രാബാദിൽ ആയിരുന്നപ്പോ , അവിടെ ഫോട്ടോഗ്രഫി exhibitions ഒക്കെ നടക്കാറുണ്ട്, ഞാൻ ഇടയ്ക്കു പോകുവായിരുന്നു”

“എനിക്കും ഒരു ഫോട്ടോ സ്റ്റോറി ചെയ്താ കൊള്ളാമെന്നുണ്ട്.. ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് ഓരോ സ്ഥലങ്ങളിലേയും ആളുകളുടെ മുഖങ്ങൾ മാത്രം ഫോട്ടോ ആക്കണം”

“കൊള്ളം നല്ല ഐഡിയയാ, അത് കണ്ട്കഴിയുമ്പോ ആൾക്കാർക്ക് തോന്നണം മുഖങ്ങൾ തമ്മിൽ വത്യസ്ഥതകളെക്കാൾ സാമ്യത ആണ് കൂടുതലെന്ന്, ഇന്നത്തെ കാലത്ത് ഇത് ആവശ്യമാണെന്ന്
തോന്നുന്നു” അവൾ പറഞ്ഞു

“ചെയ്യണം, പക്ഷെ കുറച്ചു കാലമായിട്ട് ഒരു രസമില്ലാന്നെ, ക്യാമറ കൂടെ കൊണ്ടുനടക്കും എന്നല്ലാതെ ഫോട്ടോ ഒന്നുമെടുക്കാറില്ല”

“എന്ത് പറ്റി” അവളന്വോഷിച്ചു

“ഞാൻ പറയുന്നതൊന്നും ആർക്കും മനസ്സിലാവാത്തതാണോ അതോ ഇനിയിപ്പോ ഞാൻ ചെയുന്നതൊക്കെ തെറ്റാണോ എന്ന തോന്നലാ “

“എന്റെ പോന്നണ്ണാ, അണ്ണൻ overthink ചെയേണ്ട, ചെയ്യാനുദ്ദേശിക്കുന്ന കാര്യം അങ്ങ് ചെയ്യ് , എനിക്ക് ഇപ്പോഴും തോന്നാറുണ്ട് കുറേ ആൾക്കാര് ഭാവിയെ പറ്റിയുള്ള പേടിയില് ജീവിക്കും, വേറെ കുറേപേര് പണ്ടെന്നോ നടന്ന കുറെ കാര്യത്തില് സ്റ്റക്കായി കിടക്കും, ഇന്നിൽ ജീവിക്കുന്നവരെ ഞാൻ കണ്ടിട്ടില്ല, അങ്ങനെ ഉള്ളവരെ ശെരിക്കും ജീവിക്കുന്നു എന്ന് പറയാൻ പറ്റൂ “

സമയം വൈകുന്നേരം ആറ് മണി കഴിഞ്ഞു. ഭൂമി തൻറെ മറു ഭാഗത്ത്‌ ജീവിക്കുന്ന ജീവികൾക്ക് വെളിച്ചം എത്തിക്കാനായി വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു. വെളിച്ചം ഇന്ന് അധികം സ്കാറ്റർ ചെയുന്നുടെന്നു തോന്നുന്നു, ഓറഞ്ചു നിറം കൂടുതലാണ്. കുറച്ച് കാലങ്ങളായി മിസ്സ്‌ ചെയ്തുകൊണ്ടിരുന്ന കേരളത്തിലെ കാഴ്ചകളിലാണ് ഇപ്പൊ അവളുടെ ശ്രദ്ധ മുഴുവനും.

പെട്ടന്നാണ് അവളാ കാഴ്ച കണ്ടത് .നല്ല പ്രായമായ ഒരു അപ്പച്ചൻ തൻറെ കൊച്ചു മോളെന്നു തോന്നിക്കുന്ന ഒരു കുട്ടിയോടൊപ്പം തിരകൾക്കടുത്തു നിക്കുന്നു, കുട്ടി ആദ്യമായി കടൽ കണ്ട സന്തോഷത്തിലാണെന്ന് തോന്നുന്നു.
ആ ഓറഞ്ചു വെളിച്ചത്തിൽ, കടലിന്റെയും സൂര്യന്റെയും ബാക്ക്ട്രോപ്പിൽ അവർ നില്ക്കുന്നത് കണ്ടപ്പോൾ അവൾ കണ്ടിട്ടുള്ള കാഴ്കാകളിൽ ഏറ്റവും മനോഹരമായതാണതെന്നു അവൾക്കു തോന്നി.

മൊബൈലിൽ നോക്കിയിരുന്ന അവനെ അവൾ തട്ടി വിളിച്ചു..

“ഡാ, നോക്കിക്കേ, എന്ത് രസാല്ലേ ആ വിഷ്വൽ”

“അടിപൊളി”

“നീ എന്തിനാ ക്യാമറ കൊണ്ടുനടക്കണേ, എണീക്ക് .. ഫോട്ടോ എട്”

അവൻ നിർബന്ധത്തിനു വഴങ്ങി എണീറ്റു.
ISOഉം, Apertureഉം Shutter Speedഉമെല്ലാം എഴുന്നേക്കുന്നതിനിടയിൽ അവൻ സെറ്റ് ചെയ്തു
അവൻ വ്യു ഫൈണ്ടർ കണ്ണിനോടു ചേർത്ത് വെച്ചു.

എന്നത്തേയും പോലെ അതിലൂടെ നോക്കുമ്പോ അവന് എല്ലാം കൂടുതൽ മനോഹരമായിട്ടു തോന്നി. കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം അവൻ മുന്നോട്ടു നടന്നു. കുറച്ചുംകൂടി എടുത്തു.

അവൻ ഫോട്ടോ എടുത്ത് നിർത്തി , ക്യാമറ താഴ്ത്തി അതിന്റെ സ്ക്രിനിൽ താനെടുത്ത ഫോട്ടോസ് ഓരോന്നായി നോക്കി. അവൾ നടന്ന് അവന്റെ അടുത്തേക്ക് വന്നു. അവന്റെ കൈ പതിയെ പിടിച്ച് താഴ്ത്തി സ്ക്രിൻ അവൾക്കുംകൂടി കാണാൻ പാകത്തിനാക്കി. അവേശത്തോടെ സ്ക്രിനിൽ നോക്കിക്കൊണ്ടിരിക്കുന്ന അവളുടെ മുഖമാണ് അവനപ്പോൾ ശ്രദ്ധിക്കാൻ തോന്നിയത്. അവൻ ക്യാമറ പതിയെ അവളുടെ കൈയ്യിൽ കൊടുത്തിട്ട് അൽപം പിന്നോട്ട് നടന്നു.
ചെറിയ കാറ്റിൽ, കടുത്ത ഓറഞ്ച് നിറത്തിൽ, ഒരു നിഴൽ പോലെ തന്റെ ക്യാമറയുടെ സ്ക്രീനിൽ വളരെ സന്തോഷത്തോടെ നോക്കിനിൽക്കുന്ന ഒരു പെണ്ണ്, ചുറ്റുമുള്ളവയുടെ ചലനങ്ങൾ വളരെ മെല്ലെയാവുന്നത് പോലെ അവന് തോന്നി. അവനുറപ്പുണ്ട് ഇതാണ് അവൻ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ ദൃശ്യമെന്ന്.

— — — — — — — — — — — — — — — — — — — — — — — —

“ഹലോ”

“ഹലോ നീതു “

‘’എടാ നീ എവിടാ , കഴിഞ്ഞ ഒരാഴ്ച്ച നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നല്ലോ”

“ അതേ , ഫോണിന് ചെറിയൊരു പണി കിട്ടി, അതിനിടെ ചെന്നൈ വരെയൊന്ന് പോകേണ്ടീം വന്നു, ഒരു ഫോട്ടോ ഷൂട്ട്‌ ഉണ്ടായിരുന്നു, ഇന്നലെ തിരിച്ച് വന്നതേയൊള്ളൂ, നീ എവിടാ?”

“ ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ ലുലു വരെ വന്നതാ, അവന് വരാൻ പറ്റീല്ല, എന്നാ ഒരു പടം കാണാന്ന് വച്ചപ്പോ ഒന്നിനും ടിക്കറ്റില്ല, അങ്ങനെ ഞാനിവടെ പോസ്റ്റായിട്ടിരിക്കുവാ, നീ ഇങ്ങോട്ട് ഇറങ്ങുന്നുണ്ടോ ?”

“ ഞായറാഴ്ച്ച ലുലൂലോട്ടോ, ആൾക്കാർക്ക് പ്രാന്ത് പിടിച്ചപോലെ ലുലൂക്കൂടെ ഓടി നടക്കുന്ന ദിവസമാ, ഞാൻ കാക്കനാട് എന്റെ ഫ്രണ്ടിന്റെ ഫ്ലാറ്റിലാ, നീ ഇങ്ങോട്ട് പോരേ”

“എന്നാ ശരി, ഞാനൊരു ഓട്ടോയെടുക്കാം”

“ഓക്കെ, നീ കാക്കനാട് എത്താറാവുമ്പോ വിളി, ഞാൻ വഴി പറഞ്ഞ് തരാം, ഇത് ഇത്തിരി ഉള്ളിലോട്ട് കയറിയാ”

— — — — — — — — — — — — — — — — — — — — — — — — -

“ ഇതാരുടെ ഫ്ലാറ്റാ “

“എൻറെ ഫ്രണ്ടിൻറെയാ, യെദു, ഏതോ BPOല വർക്ക്‌ ചെയുന്നേ, നൈറ്റ്‌ ഷിഫ്റ്റാ, ഇപ്പൊ കിടന്ന് നല്ല ഉറക്കമാ”

“ബാച്ചലർ റൂമിനെ പറ്റി വളരെ മോശം അഭിപ്രായം ആണല്ലോ സാധാരണ, പക്ഷെ ഇത് നല്ല വൃത്തി, എന്ത് പറ്റി?”

“യദു മച്ചാൻ വൻ കിടുവാ, വൃത്തിടെ ആളാ, അധികം ഫ്രെണ്ട്സ് ഒന്നുമില്ല പുള്ളിക്ക്, പിന്നെ വെജിട്ടേറിയാനാ, നല്ല കുക്കാ, ഒരു ഫുൾ ഫ്ലെഡ്ജിലോടുന്ന അടുക്കളയുണ്ടിവിടെ, വേണോങ്കി ഒരു കട്ടൻ ചായ വെച്ച് തരാം കേട്ടോ”

അവർ അടുക്കലോട്ടു നടന്നു

അവൻ ഒരു പാത്രത്തിൽ രണ്ട് കപ്പ്‌ വെള്ളമെടുത്ത് തിളപ്പിക്കാൻ വെച്ചു.

അവൾ അടുക്കളയുടെ സ്ലാബിൽ ഒരു വശത്ത് ഉണ്ടായിരുന്ന കുറച്ചു വെള്ളം അവിടെകിടന്ന ഒരു തുണി എടുത്തു തുടച്ചതിനു ശേഷം അതിൽ കയറിയിരുന്നു

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ”

അവൾ ഇരുന്നതിൻറെ പിന്നിലെ ജനൽപ്പടിയിൽ ഒരു ചില്ല് ഗ്ലാസിൽ വച്ചിരുന്ന മണി പ്ലാന്റിലെ ഒരു പഴുത്തു വീഴാറായ ഇല എടുത്തു ബാസ്ക്കറ്റിൽ ഇടുന്നതിനിടയിൽ അവൾ ചോദിച്ചോളാൻ കൈകൊണ്ട് ആന്ഗ്യം കാണിച്ചു.

“നീ കമ്മിറ്റട് ആണോ” അവൻ ചോദിച്ചു

പെട്ടന്ന് അവളുടെ ശ്രദ്ധ ആവൻറെ മുഖത്തേക്കായി

“അല്ല ..” അവൾ മറുപടി പറഞ്ഞ് ഒന്ന് നിർത്തിയതിന് ശേഷം തുടർന്നു “ഒന്ന് രണ്ട് റിലേഷൻഷിപ്പ് ഉണ്ടായിരുന്നു, അത് തുടക്കത്തിലെ ആവേശമൊക്കെ കഴിഞ്ഞ് കാര്യം സംസാരിച്ച് വരുമ്പോഴേക്കും അവരുടെ പ്രേമമൊക്കെ കെട്ടടങ്ങും, പോട്ട് പുല്ലെന്ന് ഞാനുമങ്ങ് വെക്കും.”

അവൻ ചിരിച്ചു. സ്റ്റൗന് അടുത്തിരുന്ന പൊട്ടിച്ചു വെച്ച ഒരു ഗുഡ് ഡേ പായ്ക്ക്റ്റിലെ അവസാനത്തെ ബിസ്ക്ട്റ്റ് അവൻ എടുത്ത് അവൾക്കു കൊടുത്തു.

“ഒരു ബോറൻ ചോദ്യമാണ്, എന്നാലും ചോദിക്കുവാ, കല്യാണത്തെപ്പറ്റി വല്ലോം ചിന്തിച്ച് തുടങ്ങിയോ?” അവൻ ചോദിച്ചു

“ അങ്ങനെ ചോദിച്ചാ… അതിൻറെ ഉത്തരം കുറച്ച് കോംമ്പ്ളിക്കേറ്റട് ആണ്” ബിസ്ക്ട്റ്റ് കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു

“സരവില്ല പറ”

“എനിക്കിപ്പൊ തോന്നാറുണ്ട്, സ്നേഹം എന്ന് പറയുന്നത് അൺ കണ്ടീഷണൽ ആണന്ന് നമ്മൾ പറയും, എന്നിട്ട് രണ്ട് പേർ പരസ്പരം സ്നേഹിക്കാനായി ഒരുപാട് കണ്ടീഷൻസും നിയമങ്ങളുമുള്ള ഏർപ്പാടിലേക്ക്‌ പോകും.”

“ അത് ശരിയാ അറേഞ്ച്ട് മാര്യേജിൽ ആദ്യം ചോദിക്കുന്നത് തന്നെ എന്തൊക്കെയാ കണ്ടീഷൻസെന്നാ. ചിലപ്പോ തോന്നും ഈ മ്രഗങ്ങളൊക്കെ…”

“വെള്ളം തിളച്ചു കെട്ടോ “ അവൾ ഇടക്ക് കയറി പറഞ്ഞു.

അവൻ തീ കുറച്ചിട്ടു, പഞ്ചസാര ഇട്ട് ഇളക്കിയതിന് ശേഷം അവൻ തീ ഓഫാക്കി, പിന്നെ ആവശ്യത്തിന് ചായപ്പൊടി ഇട്ട് ആ പാത്രം മൂടിവച്ചു.

“യദുവാ ഇങ്ങനെ ചായ ഉണ്ടാക്കാൻ പഠിപ്പിച്ചെ, ചായപ്പൊടിയിട്ടിട്ട് തിളപ്പിച്ചാ തെയിലയുടെ ശെരിക്കുള്ള രുചി കിട്ടില്ലാന്ന്”

“ ശരിയാ ഞാൻ ഏതോ ഒരു ബ്ലോഗിൽ വായിച്ചിട്ടുണ്ട് ഇങ്ങനെതന്നെ.. നമ്മൾ സാധാരണ ചായപ്പൊടിയിട്ട് തിളപ്പിച്ച് പണ്ടാരമടക്കീട്ടാ കുടിക്കുന്നേ, പറ്റിയാ അരിപ്പക്കകത്തോടെ ഊറ്റീട്ട് അതിൽ കിടക്കുന്ന ചായപ്പൊടിയിൽ സപൂൺ വച്ച് രണ്ട് ന്തെക്കോടെ ന്തെക്കും….ങാ നീയെന്താ പറഞ്ഞ് വന്നേ.. മ്രഗങ്ങളൊക്കെ…”

“ അല്ലാ.. ഈ മ്രഗങ്ങളൊക്കെ സ്വന്തം ഇണയെ കണ്ട് പിടിക്കുന്നതിൽ സ്വയം പര്യാപ്തരാ, മനുഷ്യർ മാത്രമാ ഒരു അമ്പത് പേരുടെ അഭിപ്രായത്തിനനുസരിച്ച് ഇണയെ തീരുമാനിക്കുന്നത് “

“ ഹഹഹ അത് ശരിയാ”

അവൾ അതിനിടയിൽ സ്ലാബിൽനിന്നിറങ്ങി അവിടിരുന്ന രണ്ട് ഗ്ലാസ് എടുത്ത്‌ കഴുകി പാത്രത്തിന്റെയുടുത്ത് വച്ചു. അവൻ പാത്രത്തിൽ നിന്ന് ഗ്ലാസിലേക്ക് കട്ടൻ ചായ ഒഴിച്ചു.

“ നമുക്കെന്നാ ടെറസ്സി പോയാലോ, അവിടെ നിന്ന് ഒരു സൈഡിലോട്ട് നോക്കിയാ കെട്ടിടങ്ങൾ ഒന്നുമില്ല, ഒരു കുന്ന് കാണാം, കൊച്ചിയാണെന്ന് തോന്നത്തില്ല. യദു അവിടെ രണ്ട് കല്ല് കൊണ്ടിട്ടിണ്ട്, ഇരുന്ന് ചായ കുടിക്കാൻ, കോഫി സ്റ്റോൺ എന്ന അവനതിനെ വിളിക്കുന്നെ”

“ കോഫി സ്റ്റോണിലിരുന്ന് ചായ കുടിച്ചാ കുഴപ്പമുണ്ടോ?”

“ഓ … ആരോട് ഇത് പറഞ്ഞാലും ഒരേ വളിച്ച കോമടി അടിക്കും.. നീ വന്നെ”

— — — — — — — — — — — — — — —

കട്ടൻ ചായയും കുടിച്ച് അവർ കുറച്ച് നേരം ദൂരെ മലയിലേക്കും നോക്കി അവിടെ അങ്ങനെ ഇരുന്നു.

അവളാണ് സംസാരിച്ച് തുടങ്ങിയത്

“ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടേലും ഇപ്പൊ നോക്കുമ്പോ ടോട്ടലി ഞാൻ ഹാപ്പിയാണ് , സൊ ഹാപ്പിയായിരിക്കുമ്പൊ മരിക്കുവാണേ നല്ല രസമുണ്ടായിരുന്നു എന്ന് എപ്പോഴും തോന്നും”

“എങ്ങനെ മരിക്കണന്നാ, എന്തെങ്കിലും അസുഖമൊക്കെ വന്ന് കുറച്ച് നാള് കിടപ്പിലായി, അങ്ങനെയാണോ?” അവൻ ചെറുതായിയൊന്ന് പുച്ഛിച്ചു

“അതും കുഴപ്പമില്ല, എന്നാലും ശരിക്കുമെനിക്ക് ഏതെങ്കിലും ടൈഗർ റിസേർവിൽ നടക്കാൻ പോകുമ്പോ ഒരു കടുവ പിടിച്ച് തിന്നാ കൊള്ളാമെന്നുണ്ട്”

“ അത് വലിയ ബുദ്ധിമുട്ടില്ല, നമുക്ക് ശരിയാക്കാവുന്നതേയൊള്ളു’’

“ നിനക്കെങ്ങനെ മരിക്കണോന്നാ?” അവൾ ചോദിച്ചു

“ എനിക്കോ…? മ് … എനിക്ക് നെതർലാൻഡ്സിലെ ഏതെങ്കിലും ഹൈവേയിലൂടെ കാറോടിക്കുമ്പോ റോഡ് ക്റോസ് ചെയ്യുന്ന ടർട്ടിലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വണ്ടി സ്കിഡായി മറിഞ്ഞ് മരിക്കണമെന്നാ.”

“ഹഹഹ…. ഇത് നീ നേരത്തെ ആലോചിച്ചിട്ടുണ്ടോ അതോ … “

“ ആക്റ്റ്യലി ഇന്നലെ sർട്ടിൽ ക്റോസ്സിങ്ങിനെപറ്റി എവിടോ വായിച്ചു, പെട്ടന്ന് അതോർത്തു… :) “

“ നല്ല രസമുണ്ട്…ഞാൻ എന്റെ ആഗ്രഹം വിട്ടു.. നമുക്കൊരുമിച്ച് പോകാം നെതർലാൻഡ്സിൽ”

“ പോവാം… കുറച്ച് നാള് കഴിയട്ടെ “

പിന്നെയും അവർ കുറച്ച് നേരം അങ്ങനെ ഇരുന്നു. പിന്നെ എപ്പോഴോ അവൾ അവന്റെ മുഖത്ത് നോക്കി

“ എടോ… എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു “

അവൻ ചെറുതായി ചിരിച്ചു.
അവൻ മൊബൈലെടുത്ത് ‘Family of the Year’ ന്റെ ‘Hero’ എന്ന പാട്ട് പ്ലേ ചെയ്തു. ഹെഡ് ഫോണിന്റെ ഒരു Ear piece അവൾക്ക് കൊടുത്തു.

ആ പാട്ട് തീർന്നപ്പോൾ, അവൾ മൊബൈലെടുത്ത് ആ പാട്ട് റിപ്പീറ്റ് മോഡിലിട്ടു.

അന്ന് രാത്രി വൈകുവോളം അവരവിടെ ഇരുന്നു…

--

--